ഇസ്രേലി വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊലപ്പെട്ടു
Saturday, September 21, 2024 1:31 AM IST
ബെയ്റൂട്ട്: ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊലപ്പെട്ടു. ബെയ്റൂട്ടിൽ നടത്തിയ ആക്രമണത്തിലാണ് സംഭവം. ഹിസ്ബുള്ളയുടെ ഓപ്പറേഷൻ വിഭാഗം കമാൻഡർ ഇബ്രാഹിം അക്വിലാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടെന്നും 17 പേർക്ക് പരിക്കേറ്റെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇബ്രാഹിം 1980കളിലാണ് ഹിസ്ബുള്ളയുടെ ഭാഗമാകുന്നത്. രാജ്യത്തിന് പുറത്തുള്ള ആക്രമണങ്ങൾക്ക് ഇബ്രാഹിം നേതൃത്വം നൽകിയിരുന്നത്.
വിവിധ രാജ്യങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ഇബ്രാഹിമിനു പങ്കുള്ളതായും ഇസ്രായേൽ ആരോപിക്കുന്നു.