കൈ​ക്കൂ​ലി ചോ​ദി​ച്ച​വ​രാ​ണ് മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്; വീ​ണ്ടും ആ​രോ​പ​ണ​വു​മാ​യി അ​ട്ട​പ്പാ​ടി നോ​ഡ​ൽ ഓ​ഫീ​സ​ർ
കൈ​ക്കൂ​ലി ചോ​ദി​ച്ച​വ​രാ​ണ് മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്; വീ​ണ്ടും ആ​രോ​പ​ണ​വു​മാ​യി അ​ട്ട​പ്പാ​ടി നോ​ഡ​ൽ ഓ​ഫീ​സ​ർ
Monday, December 6, 2021 1:55 PM IST
പാ​ല​ക്കാ‌​ട്: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ അ​ട്ട​പ്പാ​ടി സ​ന്ദ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ ഗു​രു​ത​ര ആ​രോ​പ​ണ​മു​യ​ർ​ത്തി ട്രൈ​ബ​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​പ്ര​ഭു​ദാ​സ്. ബി​ല്ലു​ക​ൾ മാ​റാ​ൻ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യി​ലെ പ​ല മെ​മ്പ​ർ​മാ​രും കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച​തി​നാ​ണ് ത​നി​ക്കെ​തി​രെ നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റി​ലെ പ​ല അം​ഗ​ങ്ങ​ളും കൈ​ക്കൂ​ലി ചോ​ദി​ച്ച​താ​യും പ​ല​ര്‍​ക്കും കോ​ടു​ത്ത​താ​യും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കൈ​ക്കൂ​ലി കി​ട്ടി​യാ​ലേ ഒ​പ്പി​ട്ട് ന​ല്‍​കൂ എ​ന്ന് പ​റ​ഞ്ഞ​വ​ര്‍ ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​യു​ടെ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും പ്ര​ഭു​ദാ​സ് കു​റ്റ​പ്പെ​ടു​ത്തി.

കോ​ട്ട​ത്ത​റ ട്രൈ​ബ​ല്‍ സ്‌​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലെ മാ​തൃ​ശി​ശു വാ​ര്‍​ഡ് പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്കാ​നും ലി​ഫ്റ്റ് നി​ര്‍​മി​ക്കാ​നും ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ല ത​വ​ണ ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ക​ത്ത് സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ച്ചി​ല്ല.

ഇ​ക്കാ​ര്യ​ങ്ങ​ളി​ലൊ​ക്കെ മ​ന്ത്രി​യെ ഉ​ള്‍​പ്പെ​ടെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ് ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​യി​ലെ മെ​മ്പ​ര്‍​മാ​ര്‍ ചെ​യ്ത​ത്. താ​ന്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യം​ സ​ര്‍​ക്കാ​ര്‍ തേടിയിട്ടില്ല. ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് ത​നി​ക്കെ​തി​രേ എ​ന്ത് ന​ട​പ​ടി​യു​ണ്ടാ​യാ​ലും പ്ര​ശ്‌​ന​മി​ല്ലെ​ന്നും പ്ര​ഭു​ദാ​സ് വ്യ​ക്ത​മാ​ക്കി.



അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​മ​ര​ണം സം​ബ​ന്ധി​ച്ച ആ​രോ​ഗ്യ​വ​കു​പ്പ് റി​പ്പോ​ര്‍​ട്ടി​ന് പി​ന്നാ​ലെ ആ​രോ​ഗ്യ​മ​ന്ത്രി ഇ​വി​ടെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച മ​ന്ത്രി അ​ട്ട​പ്പാ​ടി സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍ ഇ​ല്ലാ​ത്ത മീ​റ്റിം​ഗി​ന്‍റെ പേ​രി​ല്‍ ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​ളി​പ്പി​ച്ചെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​ലെ ചി​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​തി​നു​പി​ന്നി​ലെ​ന്നും പ്ര​ഭു​ദാ​സ് ആ​രോ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.