അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും പ്ലേ​ഗ് സ്ഥി​രീ​ക​രി​ച്ചു
Thursday, July 16, 2020 6:37 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും ബ്യൂ​ബോ​ണി​ക് പ്ലേ​ഗ് റി​പ്പോ​ർ​ട്ട് ചെ​യ്തു. കൊ​ള​റാ​ഡോ​യി​ൽ അ​ണ്ണാ​നി​ലാ​ണ് പ്ലേ​ഗ് സ്ഥി​രീ​ക​രി​ച്ച​ത്. മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്ന ഗു​രു​ത​ര രോ​ഗ​മാ​ണി​തെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കി.

വാ​ക്സി​നോ കൃ​ത്യ​മാ​യ മ​രു​ന്നോ ഈ ​രോ​ഗ​ത്തി​ന് ഇ​തു​വ​രെ ക​ണ്ടു​പി​ടി​ച്ചി​ട്ടി​ല്ല. കൊ​ള​റാ​ഡോ​യി​ലെ മോ​റി​സ​ണ്‍ ടൗ​ണി​ലാ​ണ് അ​ണ്ണാ​നു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​മേ​രി​ക്ക​യി​ൽ ഈ ​വ​ർ​ഷം ആ​ദ്യ​മാ​യാ​ണ് പ്ലേ​ഗ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് രോ​ഗം പ​ട​ർ​ന്നേ​ക്കാ​മെ​ന്ന് ജെ​ഫേ​ഴ്സ​ണ്‍ കൗ​ണ്ടി പ​ബ്ലി​ക് ഹെ​ൽ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൃ​ഗ​ങ്ങ​ളു​ടെ ക​ടി, ചു​മ എ​ന്നി​വ​യി​ൽ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് രോ​ഗം പ​ക​രാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നും ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വ​ള​ർ​ത്തു​നാ​യ്ക്ക​ൾ, പൂ​ച്ച എ​ന്നി​വ​യി​ൽ നി​ന്നും രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ടു​ത്ത പ​നി, വി​റ​യ​ൽ, ത​ല​വേ​ദ​ന, ക​ടു​ത്ത ശ​രീ​ര വേ​ദ​ന, തൊ​ണ്ട​വേ​ദ​ന‌ എ​ന്നി​വ​യാ​യി​രി​ക്കും ബ്യൂ​ബോ​ണി​ക് പ്ലേ​ഗി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.