മെസി ബൗളി കേരള ബ്ലാസ്റ്റേഴ്സിൽ
Saturday, August 24, 2019 6:13 PM IST
കൊച്ചി: കാമറൂണ്‍ മുന്നേറ്റനിര താരം റാഫേൽ മെസി ബൗളി കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കും. താരവുമായി ക്ലബ് കരാറിൽ ഒപ്പിട്ടു. 27 വയസുകാരനായ മെസി ബൗളി സെന്‍റർ ഫോർവേഡ് പൊസിഷനിലാണ് കളിക്കുന്നത്. 1.86 മീറ്റർ ഉയരമുള്ള താരത്തിന്‍റെ വരവ് ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയ്ക്ക് കൂടുതൽ കരുത്തു നൽകും.

2013-ൽ അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറിയ താരം ആറ് മത്സരങ്ങളിൽ കാമറൂണിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. ഒരു ഗോളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.