ഭീ​ക​ര​ർ​ക്ക് യാ​ത്രാ സ​ഹാ​യം; കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യെ കോ​ട​തി​യി​ൽ നി​ന്നും പി​ടി​കൂ​ടി
Saturday, August 24, 2019 5:06 PM IST
കൊ​ച്ചി: ശ്രീ​ല​ങ്ക​യി​ല്‍ നി​ന്ന് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റി​യ ല​ഷ്ക​ർ ഇ ​തോ​യ്ബ ഭീ​ക​ര​ർ​ക്ക് സ​ഹാ​യി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വെ​ന്ന് സം​ശ​യി​ക്കു​ന്ന തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ ഖാ​ദ​ർ റ​ഹീ​മി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

ബ​ഹ​റി​നി​ൽ നി​ന്ന് ര​ണ്ടു ദി​വ​സം മു​ന്പാ​ണ് അ​ബ്ദു​ൾ ഖാ​ദ​ർ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. നു​ഴ​ഞ്ഞു ക​യ​റി​യ ഭീ​ക​ര​ർ​ക്ക് യാ​ത്രാ സ​ഹാ​യം ന​ൽ​കി​യ​ത് മ​ല​യാ​ളി​യാ​യ അ​ബ്ദു​ൾ ഖാ​ദ​റാ​ണെ​ന്ന് കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ക​ഴി​ഞ്ഞ​ദി​വ​സം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

അ​ബ്ദു​ൾ ഖാ​ദ​റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന യു​വ​തി​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ന്നെ​ക്കു​റി​ച്ച് പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ളൊ​ന്നും ശ​രി​യ​ല്ലെ​ന്നും താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്നും കോ​ട​തി​യി​ൽ ഹാ​ജ​രാ​കും മു​ന്പ് അ​ബ്ദു​ൾ ഖാ​ദ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

നു​ഴ​ഞ്ഞു ക​യ​റി​യ​വ​രി​ൽ ഒ​രാ​ളാ​യ പാ​ക് ഭീ​ക​ര​ൻ ഇ​ല്യാ​സ് അ​ൻ​വ​റി​നെ ത​നി​ക്ക​റി​യു​ക​പോ​ലു​മി​ല്ലെ​ന്നും അ​ബ്ദു​ൾ ഖാ​ദ​ർ വ്യ​ക്ത​മാ​ക്കി. ബ​ഹ​റി​നി​ൽ ഹോ​ട്ട​ല്‍ ലോ​ബി​യു​ടെ കൈ​യി​ല്‍​പ്പെ​ട്ട ഒ​രു യു​വ​തി​യെ താ​ന്‍ ര​ക്ഷ​പ്പെ​ടു​ത്തി നാ​ട്ടി​ല്‍ എ​ത്തി​ച്ചി​രു​ന്നു. ഇ​വ​രെ​യാ​യി​രിക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഈ ​വി​ഷ​യ​ത്തി​ൽ ബ​ഹ​റി​നി​ൽ​വ​ച്ച് സി​ഐ​ഡി സം​ഘം ത​ന്നെ ചോ​ദ്യം ചെ​യ്തി​രു​ന്നു​വെ​ന്നും അ​ബ്ദു​ൾ ഖാ​ദ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.