ബെ​ന്നി ബെ​ഹ​നാ​ൻ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​നമൊഴിയുന്നു
Sunday, September 27, 2020 1:26 PM IST
കൊ​ച്ചി: യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​നം ഒ​ഴി​യു​മെ​ന്ന് ബെ​ന്നി ബെ​ഹ​നാ​ൻ എം​പി. രാ​ജി​ക്ക​ത്ത് ഉ​ട​ൻ കൈ​മാ​റും. ഇ​ക്കാ​ര്യം കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യും ബെ​ന്നി ബെ​ഹ​നാ​ൻ പ​റ​ഞ്ഞു.

ക​ൺ​വീ​ന​ർ സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ ത​ന്നെ വേ​ദ​നി​പ്പി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യി വ​രെ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ളാ​ണ് വ​ന്ന​ത്. വാ​ർ​ത്ത​ക​ളു​ടെ പു​ക​മ​റ​യി​ൽ തു​ട​രാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.