ഓര്‍മയുണ്ടോ ലാല്‍ചന്ദിനെ?
Wednesday, September 10, 2025 12:18 AM IST
ഓര്‍മയുണ്ടോ ഈ മുഖം എന്ന് ശുഭ്മാൻ ഗില്ലിനോടാണ് സിമ്രന്‍ജീത് ചോദിച്ചതെങ്കില്‍, യുഎഇ കോച്ച് ലാല്‍ചന്ദ് രാജ്പുത്തിനെ ഓര്‍മയുണ്ടോ എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരോടാണ് ചോദ്യം.
2007ല്‍ നടന്ന പ്രഥമ ഐസിസി ട്വന്റി-20 ലോകകപ്പില്‍ എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ചാമ്പ്യന്മാരായപ്പോള് ടീമിന്റെ മാനേജരായിരുന്നു ലാല്‍ചന്ദ്. 2007-08 ഓസ്ട്രേലിയന്‍ പര്യടനംവരെ ഇന്ത്യയുടെ കോച്ചായി ലാല്‍ചന്ദ് തുടര്‍ന്നു. പിന്നീട് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കോച്ചായ ചരിത്രവും ലാല്ചന്ദിനു സ്വന്തം. ലാല്‍ചന്ദും സംഘവും ടീം ഇന്ത്യയെ എങ്ങനെ നേരിടുമെന്ന് ഇന്നറിയാം.
2007 ട്വന്റി-20 ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായ ഗൗതം ഗംഭീറാണ് ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ മുഖ്യപരിശീലകന്‍ എന്നതും ശ്രദ്ധേയം.