കെടിജിഎ ഓട്ടോ യൂത്ത് പ്രീമിയർ ലീഗ് ദുബായിൽ
Wednesday, September 10, 2025 12:18 AM IST
കൊച്ചി: കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ (കെടിജിഎ) യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് (ഓട്ടോ യൂത്ത് പ്രീമിയർ ലീഗ് 2025- വൈപിഎൽ 2025) ഒക്ടോബർ 12 മുതൽ 16 വരെ ദുബായിൽ നടക്കും.
കെടിജിഎ യൂത്ത് വിംഗ് ആദ്യമായാണു രാജ്യത്തിനുപുറത്ത് ക്രിക്കറ്റ് മത്സരത്തിന് വേദിയൊരുക്കുന്നത്. കൊച്ചിയിലെ ഹോട്ടൽ അബാദ് പ്ലാസയിൽ നടന്ന ചടങ്ങിൽ മത്സരത്തിന്റെ ലോഗോയുടെയും ജഴ്സിയുടെയും പ്രകാശനം നടന്നു.
കെടിജിഎ വനിതാവിഭാഗം പ്രസിഡന്റും ശീമാട്ടി ടെക്സ്റ്റൈൽസ് ഉടമയുമായ ബീന കണ്ണൻ പ്രകാശനം നിർവഹിച്ചു. കെടിജിഎ യൂത്ത് വിംഗ് പ്രസിഡന്റ് സമീർ മൂപ്പൻ, കെടിജിഎ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഷാനവാസ് റോയൽ തുടങ്ങിയവർ പങ്കെടുത്തു.