കൊ​​​ച്ചി: രാ​​​ജീ​​​വ്ഗാ​​​ന്ധി ഇ​​​ന്‍ഡോ​​​ര്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ എ​​​യ്റോ​​​ബി​​​ക് ജിം​​​നാ​​​സ്റ്റി​​​ക്‌​​​സ് ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പി​​​ല്‍ ര​​​ണ്ടാം​​​ദി​​​ന​​​വും കേ​​​ര​​​ള​​​ത്തി​​​നു നേ​​​ട്ടം.

ജൂ​​​ണി​​​യ​​​ര്‍ ട്രി​​​യോ ഇ​​​ന​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ന്‍റെ എ​​​ന്‍.​​​എ. അ​​​ഭി​​​ന​​​യ, എ. ​​​അ​​​ശ്വി​​​നി നാ​​​യ​​​ര്‍, എം.​​​എ​​​സ്. കി​​​ഞ്ച​​​ല്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ടീം ​​​ഫൈ​​​ന​​​ലി​​​ലേ​​​ക്ക് യോ​​​ഗ്യ​​​ത നേ​​​ടി.


ഇ​​തോ​​ടെ ആ​​​ദ്യ ദി​​​വ​​​സ​​​ത്തെ അ​​​ഞ്ചി​​​ന​​​ങ്ങ​​​ളി​​​ല്‍ ഉ​​​ള്‍പ്പെ​​​ടെ ആ​​​റി​​​ന​​​ങ്ങ​​​ളി​​​ലാ​​​ണു കേ​​​ര​​​ളം ഫൈ​​​ന​​​ലി​​​ന് യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പ് ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.