ഇന്ത്യ ഏഷ്യൻ ചാന്പ്യൻ
Monday, September 8, 2025 1:50 AM IST
രാജ്ഗിർ (ബിഹാർ): 2025 ഏഷ്യ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലിൽ ദക്ഷിണകൊറിയയെ ഒന്നിന് എതിരേ നാല് ഗോളുകൾക്കു കീഴടക്കിയാണ് ഇന്ത്യ കിരീടത്തിൽ എത്തിയത്. ഏഷ്യൻ ചാന്പ്യന്മാരായതോടെ ഇന്ത്യൻ പുരുഷ ടീം 2026 ഹോക്കി ലോകകപ്പിനും യോഗ്യത കരസ്ഥമാക്കി.