മും​​ബൈ: ഇ​​ന്ത്യ​​ന്‍ പേ​​സ​​ര്‍ മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് അ​​ണ്ട​​ര്‍​റേ​​റ്റ​​ഡ് ക​​ളി​​ക്കാ​​ര​​നാ​​ണെ​​ന്നു തു​​റ​​ന്നു പ​​റ​​ഞ്ഞ് ഇ​​തി​​ഹാ​​സ​​താ​​രം സ​​ച്ചി​​ന്‍ തെ​​ണ്ടു​​ല്‍​ക്ക​​ര്‍. “അ​​സാ​​ധ്യ​​താ​​ര​​മാ​​ണ് (സി​​റാ​​ജ്). അ​​സാ​​മാ​​ന്യ സ​​മീ​​പ​​നം. അ​​യാ​​ളു​​ടെ ആ​​റ്റി​​റ്റ്യൂ​ഡ് എ​​നി​​ക്ക് ഇ​​ഷ്ട​​മാ​​ണ്. കാ​​ലി​​ല്‍ സ്പ്രിം​​ഗ് വ​​ച്ച​​തു​​പോ​​ലാ​​ണ് അ​​യാ​​ളു​​ടെ പ്ര​​ക​​ട​​നം.

ഒ​​രു പേ​​സ് ബൗ​​ള​​ര്‍ എ​​ന്ന നി​​ല​​യി​​ല്‍ അ​​യാ​​ളു​​ടെ മു​​ഖ​​ത്തും ബൗ​​ളിം​​ഗി​​ലു​​മു​​ള്ള സ്ഥാ​​യി​​യും സ്ഥി​​ര​​ത​​യാ​​ര്‍​ന്ന​​തു​​മാ​​യ പ്ര​​ക​​ട​​നം ഒ​​രു ബാ​​റ്റ​​റും ഇ​​ഷ്ട​​പ്പെ​​ടി​​ല്ല. മ​​ത്സ​​രം തീ​​രു​​ന്ന​​തു​​വ​​രെ ഒ​​രേ ആ​​റ്റി​​റ്റ്യൂ​ഡി​​ലാ​​ണ് അ​​യാ​​ളു​​ള്ള​​ത്. അ​​ര്‍​ഹി​​ച്ച പ​​രി​​ഗ​​ണ​​ന അ​​യാ​​ള്‍​ക്കു ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്ന​​താ​​ണ് വാ​​സ്ത​​വം’’ - സ​​ച്ചി​​ന്‍ തെ​​ണ്ടു​​ല്‍​ക്ക​​ര്‍ പ​​റ​​ഞ്ഞു.

ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ അ​​ഭാ​​വ​​ത്തി​​ല്‍, ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ അ​​ഞ്ചാം ടെ​​സ്റ്റി​​ല്‍ ഇ​​ന്ത്യ​​യെ ജ​​യി​​ച്ചി​​പ്പ​​ത് മു​​ഹ​​മ്മ​​ദ് സി​​റാ​​ജി​​ന്‍റെ അ​​ഞ്ച് വി​​ക്ക​​റ്റ് പ്ര​​ക​​ട​​ന​​മാ​​യി​​രു​​ന്നു. ആ​​ന്‍​ഡേ​​ഴ്‌​​സ​​ണ്‍-​​തെ​​ണ്ടു​​ല്‍​ക്ക​​ര്‍ ട്രോ​​ഫി അ​​ഞ്ച് മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​യി​​ല്‍ 1113 പ​​ന്തു​​ക​​ളാ​​ണ് സി​​റാ​​ജ് എ​​റി​​ഞ്ഞ​​ത്. 23 വി​​ക്ക​​റ്റു​​മാ​​യി പ​​ര​​മ്പ​​ര​​യി​​ല്‍ വി​​ക്ക​​റ്റ് വേ​​ട്ട​​യി​​ലും സി​​റാ​​ജാ​​യി​​രു​​ന്നു ഒ​​ന്നാ​​മ​​ത്. അ​​ഞ്ചാം ടെ​​സ്റ്റി​​ല്‍ ഇ​​ന്ത്യ ആ​​റ് റ​​ണ്‍​സി​​നു ജ​​യി​​ച്ച​​പ്പോ​​ള്‍ പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ച് ആ​​യ​​തും സി​​റാ​​ജ് ത​​ന്നെ.


ജ​​ഡേ​​ജ ചെ​​യ്ത​​തു ശ​​രി

മാ​​ഞ്ച​​സ്റ്റ​​റി​​ല്‍ ന​​ട​​ന്ന നാ​​ലാം ടെ​​സ്റ്റി​​ല്‍ ഇം​​ഗ്ലീ​​ഷ് ക്യാ​​പ്റ്റ​​ന്‍ ബെ​​ന്‍ സ്റ്റോ​​ക്‌​​സ് സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​യാ​​മെ​​ന്നു പ​​റ​​ഞ്ഞ​​പ്പോ​​ള്‍ അ​​തു​​നി​​രാ​​ക​​രി​​ച്ച്, ക്രീ​​സി​​ല്‍ തു​​ട​​ര്‍​ന്ന് സെ​​ഞ്ചു​​റി നേ​​ടി​​യ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യു​​ടെ ന​​ട​​പ​​ടി​​യെ​​യും സ​​ച്ചി​​ന്‍ അ​​നു​​കൂ​​ലി​​ച്ചു. ജ​​ഡേ​​ജ​​യും വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​റും അ​​ര്‍​ഹി​​ച്ച സെ​​ഞ്ചു​​റി​​യാ​​ണ് സ്വ​​ന്ത​​മാ​​ക്കി​​യ​​തെ​​ന്ന് സ​​ച്ചി​​ന്‍ വ്യ​​ക്ത​​മാ​​ക്കി.

ജ​​ഡേ​​ജ 89ഉം ​​വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ര്‍ 80ഉം ​​റ​​ണ്‍​സ് എ​​ടു​​ത്തു​​നി​​ല്‍​ക്കേ​​യാ​​ണ് സ്റ്റോ​​ക്‌​​സ് സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​യാ​​മെ​​ന്ന ഓ​​ഫ​​ര്‍ മു​​ന്നോ​​ട്ടു​​വ​​ച്ച​​ത്. ക്രീ​​സി​​ല്‍ തു​​ട​​ര്‍​ന്ന ജ​​ഡേ​​ജ​​യും (107 നോ​​ട്ടൗ​​ട്ട്) വാ​​ഷിം​​ഗ്ട​​ണും (101 നോ​​ട്ടൗ​​ട്ട്) സെ​​ഞ്ചു​​റി നേ​​ടി​​യ​​ശേ​​ഷ​​മാ​​ണ് സ​​മ​​നി​​ല​​യ്ക്കാ​​യി കൈ​​കൊ​​ടു​​ത്ത​​ത്.