പ്രൊവിഡൻസ്, കാർമൽ ജേതാക്കൾ
Saturday, August 2, 2025 3:10 AM IST
കോട്ടയം: 20-ാമത് ലൂർദിയൻ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കോഴിക്കോട് പ്രൊവിഡൻസും വാഴക്കുളം കാർമലും ജേതാക്കൾ.
പെൺകുട്ടികളുടെ ഫൈനലിൽ പ്രൊവിഡൻസ് സ്കൂൾ 65-51നു മൗണ്ട് കാർമൽ എസ്എച്ചിനെ കീഴടക്കിയാണ് ചാന്പ്യന്മാരായത്.
ആൺകുട്ടികളുടെ വിഭാഗം ഫൈനലിൽ ആതിഥേയരായ ലൂർദിനെയാണ് വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂൾ തോൽപ്പിച്ചത് (31-21).