ലക്ഷ്യ, തരുണ്‍ സെമിയില്‍
Saturday, August 2, 2025 3:10 AM IST
മക്കാവു: മക്കാവു ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍, തരുണ്‍ എന്നിവര്‍ സെമിയില്‍.
ചൈനയുടെ ഹു ഹെ അന്നിനെയാണ് തരുണ്‍ തകര്‍ത്തത്. സ്കോര്‍: 21-13, 13-21, 21-18. ലക്ഷ്യ സെന്‍, ചൈനയുടെ ഷു ഷുവാന്‍ ചെന്നിനെയാണ് ക്വാര്‍ട്ടറില്‍ കീഴടക്കിയത്; 21-14, 18-21, 21-14.
അതേസമയം, പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സൂപ്പര്‍ സഖ്യമായ സാത്വിക് സായ്രാജും ചിരാഗ് ഷെട്ടിയും ക്വാര്‍ട്ടറില്‍ പുറത്തായി.