ചെ​​ന്നൈ: 2025-26 സീ​​സ​​ണ്‍ ഐ​​എ​​സ്എ​​ല്‍ (ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ്) ന​​ട​​ക്കി​​ല്ലെ​​ന്ന ആ​​ശ​​ങ്ക​​ക​​ള്‍​ക്ക് ആ​​ക്കം​​കൂ​​ട്ടി ഒ​​ഡീ​​ഷ എ​​ഫ്‌​​സി, ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി തു​​ട​​ങ്ങി​​യ ടീ​​മു​​ക​​ള്‍​ക്കു പി​​ന്നാ​​ലെ ചെ​​ന്നൈ​​യി​​ന്‍ എ​​ഫ്‌​​സി​​യും പ്ര​​വ​​ര്‍​ത്ത​​നം നി​​ര്‍​ത്തി​​വ​​ച്ചു. ഫ​​സ്റ്റ് ടീ​​മി​​ന്‍റെ​​യും സ്റ്റാ​​ഫു​​ക​​ളു​​ടെ​​യും പ്ര​​വ​​ര്‍​ത്ത​​ന​​മാ​​ണ് ചെ​​ന്നൈ​​യി​​ന്‍ എ​​ഫ്‌​​സി നി​​ര്‍​ത്തി​​വ​​ച്ച​​ത്.

രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച താ​​ര​​മാ​​യ സു​​നി​​ല്‍ ഛേത്രി​​യു​​ടെ ക്ല​​ബ്ബാ​​യ ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി, ഫ​​സ്റ്റ് ടീ​​മി​​ന്‍റെ​​യും സ്റ്റാ​​ഫു​​ക​​ളു​​ടെ​​യും സാ​​ല​​റി മ​​ര​​വി​​പ്പി​​ച്ച​​തി​​ന്‍റെ പി​​റ്റേ​​ദി​​ന​​മാ​​ണ് ചെ​​ന്നൈ​​യി​​ന്‍ പ്ര​​വ​​ര്‍​ത്ത​​നം നി​​ര്‍​ത്തി​​വ​​ച്ച​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.


അ​​ഭി​​ഷേ​​ക് ബ​​ച്ച​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ചെ​​ന്നൈ​​യി​​ന്‍ എ​​ഫ്‌​​സി, ഫ​​സ്റ്റ് ടീ​​മി​​നു​​ള്ള സാ​​ല​​റി ജൂ​​ണി​​ല്‍ ന​​ല്‍​കി​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, ജൂ​​ലൈ​​യി​​ലെ പ്ര​​തി​​ഫ​​ലം ഇ​​തു​​വ​​രെ ന​​ല്‍​കി​​യി​​ട്ടി​​ല്ലെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​ട്ട്. യൂ​​ത്ത് ടീ​​മി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​നം ചെ​​ന്നൈ​​യി​​ന്‍ നേ​​ര​​ത്തേ​​ത​​ന്നെ നി​​ര്‍​ത്തി​​വ​​ച്ചി​​രു​​ന്നു.