ഫ്രെഡ് കെര്‍ലി പിന്മാറി
Sunday, August 3, 2025 2:22 AM IST
യൂജിന്‍: പുരുഷ വിഭാഗം 100 മീറ്റര്‍ ഓട്ടത്തില്‍ മുന്‍ ലോക ചാമ്പ്യനായ അമേരിക്കയുടെ ഫ്രെഡ് കേര്‍ലി 2025 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഉണ്ടാകില്ല.
യുഎസ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് കേര്‍ലി പിന്മാറിയതോടെയാണിത്. സെപ്റ്റംബര്‍ 13 മുതല്‍ 21വരെ ടോക്കിയോയിലാണ് 2025 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്.
2022 ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ സ്വര്‍ണം നേടിയ കെര്‍ലി, 2020 ടോക്കിയോ ഒളിമ്പിക്സില്‍ വെള്ളിയും 2024 പാരീസില്‍ വെങ്കലവും നേടിയിരുന്നു. 30കാരനായ കെര്‍ലി ഈ വര്‍ഷം ഒന്നിലധികം തവണ വിവാദത്തിലകപ്പെട്ടു. മുന്‍ കാമുകിയും അമേരിക്കന്‍ ഹര്‍ഡില്‍സ് താരവുമായ അലയ്ഷ ജോണ്‍സന്റെ മുഖത്തടിച്ചതിന് മേയില്‍ ഫ്രെഡ് കെര്‍ലി അറസ്റ്റിലായിരുന്നു.