മ​ക്കാ​വു: ടോ​പ് സീ​ഡാ​യ ഹോ​ങ്കോം​ഗി​ന്‍റെ ലീ ​ച്യൂ​ക്ക് യി​യു​വി​നെ അ​ട്ടി​മ​റി​ച്ച് ഇ​ന്ത്യ​യു​ടെ ത​രു​ണ്‍ മ​ണ്ണേ​പ്പ​ളി​ ക്വാ​ര്‍ട്ട​റി​ല്‍. മ​ക്കാ​വു ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ സിം​ഗി​ള്‍സ് പ്രീ​ക്വാ​ര്‍ട്ട​റി​ലാ​ണ് ത​രു​ണി​ന്‍റെ ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​നം അ​ര​ങ്ങേ​റി​യ​ത്.

ടോ​പ് സീ​ഡും ലോ​ക 15-ാം ന​മ്പ​റു​മാ​യ ലീ ​ച്യൂ​ക്ക് യി​യു​വി​നെ ഒ​രു മ​ണി​ക്കൂ​ര്‍ നീ​ണ്ട പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ത​രു​ണ്‍ ത​ക​ര്‍ത്ത​ത്. ആ​ദ്യ ഗെ​യിം ന​ഷ്ട​പ്പെ​ട്ട​ശേ​ഷ​മാ​യി​രു​ന്നു ഉ​ജ്വ​ല​മാ​യ തി​രി​ച്ചു​വ​ര​വെ​ന്ന​തും ശ്ര​ദ്ധേ​യം.

സ്‌​കോ​ര്‍: 19-21, 21-14, 22-20. ലോ​ക 47-ാം ന​മ്പ​റാ​യ ത​രു​ണ്‍ ഈ ​സീ​സ​ണി​ല്‍ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് സൂ​പ്പ​ര്‍ 300 ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ക്വാ​ര്‍ട്ട​റി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്.


ഫെ​ബ്രു​വ​രി​യി​ല്‍ ജ​ര്‍മ​ന്‍ ഓ​പ്പ​ണ്‍ ക്വാ​ര്‍ട്ട​റി​ലും പ്ര​വേ​ശി​ച്ചി​രു​ന്നു. മ​ക്കാ​വു ക്വാ​ര്‍ട്ട​റി​ല്‍ ചൈ​ന​യു​ടെ ഹു ​ഹെ അ​നാ​ണ് ത​രു​ണി​ന്‍റെ എ​തി​രാ​ളി.

ര​ണ്ടാം സീ​ഡാ​യ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ സെ​ന്നും ക്വാ​ര്‍ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു. ഇ​ന്തോ​നേ​ഷ്യ​യു​ടെ ചി​ക്കോ ഔ​റ ദ്വി ​വാ​ര്‍ഡോ​യോ​യെ ഒ​രു മ​ണി​ക്കൂ​ര്‍ ഏ​ഴു മി​നി​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ല​ക്ഷ്യ കീ​ഴ​ട​ക്കി​യ​ത്. മൂ​ന്നു ഗെ​യിം നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ 21-14, 14-21, 21-17 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ പ്രീ​ക്വാ​ര്‍ട്ട​ര്‍ ജ​യം.