ഒസാക്ക സെമിയില്‍
Wednesday, August 6, 2025 11:50 PM IST
മോണ്ട്രിയല്: കനേഡിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ ജാപ്പനീസ് താരം നവോമി ഒസാക്ക സെമിയില്‍.
യുക്രെയ്നിന്റെ എലീന സ്വിറ്റോളിനയെ തോല്‍പ്പിച്ചാണ് ഒസാക്കയുടെ സെമി പ്രവേശം. സ്കോര്‍: 6-2, 6-2. കസാക്കിസ്ഥാന്റെ എലെന റെബാകിന, കാനഡയുടെ വിക്ടോറിയ എംബോകൊ എന്നിവരും സെമിയിലെത്തി.
പുരുഷ സിംഗിള്‍സില്‍ ആന്ദ്രെ റുബ്ലെവിനെ തോല്‍പ്പിച്ച് ടെയ്ലര് ഫ്രിറ്റ്സും അലക്സ് ഡിമിനൗറിനെ കീഴടക്കി ബെന്‍ ഷെല്‍ട്ടണും സെമിയിലെത്തി.