ഐഎസ്എല്‍ നടക്കും: മെര്‍ഗുലാവോ
Wednesday, August 6, 2025 12:30 AM IST
കൊച്ചി: 2025-26 സീസണ് ഐഎസ്എല്‍ നടക്കുമെന്നു കായിക നിരീക്ഷകനും എഴുത്തുകാരനുമായ മാര്‍ക്കസ് മെര്‍ഗുലാവോ.
ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡിന്റെ സഹകരണത്തോടെ കേരള സ്പോര്‍ട്സ് ജേണലിസ്റ്റ്സ് അസോസിയേഷന് കൊച്ചി റീജണല്‍ സ്പോര്‍ട്സ് സെന്ററില്‍ കായിക മാധ്യമ പ്രവര്‍ത്തക ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ് വിഷയം. വരുന്ന ദിവസങ്ങളില്‍ ഇതു സംബന്ധിച്ച വിധി വരും. ഏഴാം തീയതി എഐഎഫ്എഫും എഫ്എസ്ഡിഎലും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഈ ചര്‍ച്ചയില്‍ ഐഎസ്എല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകും” - മാര്‍ക്കസ് മെര്‍ഗുലാവോ പറഞ്ഞു.