ബുംറ മടങ്ങി
Saturday, August 2, 2025 3:10 AM IST
ലണ്ടൻ: ഇന്ത്യൻ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറ നാട്ടിലേക്കു മടങ്ങി. താരത്തിന് അമിത ജോലി ഭാരം സമ്മർദം സൃഷ്ടിക്കുന്നെന്നുള്ള വിമർശനങ്ങൾക്കിടെയാണ് ഇംഗ്ലണ്ടിനെതിരേയുള്ള അവസാന ടെസ്റ്റിൽനിന്ന് ഒഴിവാക്കിയത്.
പരന്പരയിൽ ഒന്ന്, മൂന്ന്, നാല് ടെസ്റ്റുകളിലാണ് ബുംറ കളിച്ചത്. മൂന്നു മത്സരങ്ങളിലായി 119.4 ഓവർ പന്തെറിഞ്ഞ താരം രണ്ടു തവണ അഞ്ച് വിക്കറ്റ് നേട്ടമടക്കം 14 വിക്കറ്റുകൾ നേടി.
ഏഷ്യ കപ്പ് ട്വന്റി-20, വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരന്പര തുടങ്ങിയവ മുന്നിൽക്കണ്ടാണ് ബുംറയ്ക്ക് വിശ്രമം അനുവദിച്ചത്. ബുംറ റെഡ് ബോളിൽ ശ്രദ്ധ പുലർത്തണോ ഏഷ്യ കപ്പിന് തയാറെടുക്കണോ എന്ന ചോദ്യം മുന്നിലുണ്ട്.