ഐഎസ്എൽ ടീം യോഗം ഇന്ന്
Wednesday, August 6, 2025 11:50 PM IST
മുംബൈ: ഐഎസ്എല്‍ ഭാവി സംബന്ധിച്ച് ക്ലബ് പ്രതിനിധികളും എഐഎഫ്എഫുമായി ഇന്നു നിര്‍ണായക യോഗം നടക്കാനിരിക്കേയാണ് ചെന്നൈയിന് എഫ്സിയും ഫ്രീസായിരിക്കുന്നത്.
ഇന്നത്തെ യോഗത്തില്‍ കോല്‍ക്കത്തന്‍ വമ്പന്മാരായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് പങ്കെടുക്കില്ലെന്നാണ് സൂചന. നിലവില്‍ കോടതിയുടെ മുന്നിലുള്ള വിഷയത്തില്‍ യോഗം ചേര്‍ന്നിട്ടു കാര്യമില്ലെന്നാണ് ബഗാന്റെ നിലപാട്.
ജൂലൈ 11നാണ് 2025-26 ഐഎസ്എല്‍ സീസണ് നടന്നേക്കില്ലെന്ന സൂചന, ലീഗിന്റെ സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎല്‍) നല്‍കിയത്. എഫ്എസ്ഡിഎല്ലും ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും (എഐഎഫ്എഫ്) തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് (എംആര്‍എ) തര്‍ക്കം പരിഹരിക്കാത്തതാണ് പ്രശ്നകാരണം.