എക്സ്ട്രാ ടൈമില്‍ ഇന്ത്യ തോറ്റു
Wednesday, August 6, 2025 12:30 AM IST
ജിദ്ദ (സൗദി അറേബ്യ): ഫിബ 2025 ഏഷ്യ കപ്പ് ബാസ്കറ്റ്ബോളിലെ ആദ്യ ലീഗ് മത്സരത്തില്‍ ജോര്‍ദാനു മുന്നില്‍ ഇന്ത്യക്കു തോല്‍വി.
നിശ്ചിത സമയത്ത് 80-80നു തുല്യത പാലിച്ചശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി. അധിക സമയത്ത് 91-84ന് ജോര്‍ദാന്‍ ജയം സ്വന്തമാക്കി.
ഇന്ത്യക്കു വേണ്ടി അരവിന്ദ് മുത്തുകുമാര്‍ 14ഉം മലയാളി താരം പ്രണവ് പ്രിന്‍സ് 12ഉം പോയിന്റ് സ്വന്തമാക്കി.