കിവീസ് ലക്ഷ്യം 8 റണ്‍സ്..!
Saturday, August 2, 2025 3:10 AM IST
ബുലവായോ: സിംബാബ്വെയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ഒമ്പതു വിക്കറ്റ് ജയം. ചെറിയ ലക്ഷ്യമായ എട്ട് റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് കിവീസ് ജയം സ്വന്തമാക്കിയത്.
ടോസ് നേടിയ ആതിഥേയരായ സിംബാബ്വെ ഒന്നാം ഇന്നിംഗ്സില്‍ 149 റണ്‍സ് നേടി. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്സ് 307ലാണ് അവസാനിച്ചത്. സിംബാബ്വെ രണ്ടാം ഇന്നിംഗ്സില്‍ 165നു പുറത്തായതോടെയാണ് സന്ദര്‍ശകരുടെ മുന്നിലെ ലക്ഷ്യം വെറും എട്ട് റണ്‍സ് മാത്രമായത്. ഡെവോണ്‍ കോണ്‍വെയുടെ (4) വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 2.2 ഓവറില്‍ ന്യൂസിലന്‍ഡ് ലക്ഷ്യം നേടി.