ഇന്ത്യ x പാക് സെപ്റ്റംബറിൽ
Saturday, August 2, 2025 3:10 AM IST
കൊളംബോ: അണ്ടര്‍ 17 സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം സെപ്റ്റംബര്‍ 22ന് നടക്കും.
സൗത്ത് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് (സാഫ്) ഇന്നലെ മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 15 മുതല്‍ 27വരെ ശ്രീലങ്കയിലെ കൊളംബോയിലാണ് ചാമ്പ്യന്‍ഷിപ്പ്.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം മാലദ്വീപിനെതിരേ സെപ്റ്റംബര്‍ 16നാണ്. ടൂര്‍ണമെന്റ് ഏറ്റവും കൂടുതല്‍ തവണ (6) സ്വന്തമാക്കിയ ടീമാണ് ഇന്ത്യ. ഗ്രൂപ്പ് ബിയില്‍ ഇന്ത്യ, പാക്കിസ്ഥാന്, മാലദ്വീപ്, ഭൂട്ടാന് ടീമുകളാണുള്ളത്.
ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക ടീമുകളും. സെമി ഫൈനല്‍ സെപ്റ്റംബര്‍ 25നും ഫൈനല്‍ സെപ്റ്റംബര്‍ 27നും നടക്കും.