വ​യ​നാ​ട്: ബാ​റ്റിം​ഗി​ലും ബൗ​ളിം​ഗി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി​യ കേ​ര​ളം സി.​കെ. നാ​യി​ഡു ട്രോ​ഫി​യി​ൽ ത​മി​ഴ്നാ​ടി​നെ 199 റ​ണ്‍​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി.

കൃ​ഷ്ണ​ഗി​രി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ ആ​വേ​ശം നി​റ​ഞ്ഞ അ​വ​സാ​ന ദി​നം വ​രു​ണ്‍ ന​യ​നാ​രി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗും പ​വ​ൻ​രാ​ജി​ന്‍റെ വി​ക്ക​റ്റ് വേ​ട്ട​യു​മാ​ണ് കേ​ര​ള ജ​യ​ത്തി​ന്‍റെ ശ്ര​ദ്ധാ​കേ​ന്ദ്രം. ആ​ദ്യ​മാ​യാ​ണ് സി.​കെ. നാ​യി​ഡു ട്രോ​ഫി​യി​ൽ ത​മി​ഴ്നാ​ടി​നെ കേ​ര​ളം തോ​ൽ​പ്പി​ക്കു​ന്ന​ത്.


ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 109 റ​ണ്‍​സ് ലീ​ഡ് നേ​ടി​യ കേ​ര​ളം ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 248/8നു ​ഡി​ക്ല​യ​ർ ചെ​യ്തു. 358 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ ത​മി​ഴ്നാ​ട് 158നു ​പു​റ​ത്താ​യി. കേ​ര​ള​ത്തി​ന്‍റെ പ​വ​ൻ രാ​ജ്, ര​ണ്ട് ഇ​ന്നിം​ഗ്സിലുമായി 13 വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.