അദിതി ചൗഹാൻ വിരമിച്ചു
Saturday, July 19, 2025 12:14 AM IST
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഗോൾകീപ്പർ അദിതി ചൗഹാൻ 17 വർഷത്തെ കരിയറിന് വരാമമിട്ട് പ്രഫഷണൽ മത്സരങ്ങളിൽനിന്നു വിരമിച്ചു.
2008ൽ ഇന്ത്യൻ അണ്ടർ 19 ടീമിലൂടെ പ്രഫഷണൽ ഫുട്ബോളിൽ അരങ്ങേറിയ അദിതി ഒന്നരപതിറ്റാണ്ടിലധികം ദേശീയ ടീമിന്റെ ഭാഗമായി. മുപ്പത്തിരണ്ടുകാരിയായ താരം ഇന്ത്യക്കായി 57 മത്സരങ്ങൾ കളിച്ചു.