ല​ണ്ട​ൻ: ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ മ​ധു​രി​ക്കു​മോ?. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ലോ​ഡ്സ് ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഒ​രു ദി​നം ബാ​ക്കി​യു​ള്ള​പ്പോ​ള്‍ ഇ​ന്ത്യ​ക്ക് ജ​യി​ക്കാ​ൻ വേ​ണ്ട​ത് ആ​റ് വി​ക്കറ്റ് ശേ​ഷി​ക്കേ 135 റ​ണ്‍​സ്. ജ​യം ആ​ർ​ക്കെ​ന്ന് വി​ല​യി​രു​ത്ത​ൽ അ​സാ​ധ്യ​മാ​യ മ​ത്സ​ര​മാ​യി നാ​ലാം ടെ​സ്റ്റി​ന്‍റെ നാ​ലാം ദി​നം മാ​റി.

ഇ​ന്ന​ലെ ര​ണ്ടാം ഇ​ന്നിം​ഗ്സ് പു​ന​രാ​രം​ഭി​ച്ച ഇം​ഗ്ല​ണ്ടി​നാ​യി ജോ ​റൂ​ട്ട് (40) ടോ​പ്പ് സ്കോ​റ​ർ ആ​യ​പ്പോ​ൾ 192 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ഇ​തോ​ടെ ഇ​ന്ത്യ​ക്കും ഇ​തേ വി​ജ​യ​ല​ക്ഷ്യം കു​റി​ക്ക​പ്പെ​ട്ടു.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​ക്കും ഇം​ഗ്ല​ണ്ടി​നും ലീ​ഡ് നേ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 387ന് ​എ​തി​രേ ഇ​ന്ത്യ​യും അ​തേ റ​ണ്‍​സി​ൽ പു​റ​ത്താ​യി​രു​ന്നു. സ്കോ​ർ: ഇം​ഗ്ല​ണ്ട്: 387, 192. ഇ​ന്ത്യ: 387. 17.4 ഓ​വ​റി​ൽ 58/4.

ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ

വി​ജ​യ പ്ര​തീ​ക്ഷ​യോ​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് ആ​രം​ഭി​ച്ച ഇ​ന്ത്യ​ക്ക് ശു​ഭ സൂ​ച​ന​യ​ല്ല ഇം​ഗ്ല​ണ്ട് ന​ൽ​കി​യ​ത്. സ്കോ​ർ അ​ഞ്ചി​ൽ നി​ൽ​ക്കു​ന്പോ​ൾ യ​ശ്വ​സി ജ​യ്സ്വാ​ളി​നെ (0) ആ​ർ​ച്ച​ർ കൂ​ടാ​രം ക​യ​റ്റി.

ഫോം ​ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ന്ന ക​രു​ണ്‍ നാ​യ​ർ (14) ഒ​രി​ക്ക​ൽ കൂ​ടി നി​രാ​ശ​പ്പെ​ടു​ത്തി. പി​ന്നാ​ലെ എ​ത്തി​യ ശു​ഭ്മാ​ൻ ഗി​ല്ലി​നും (6) താ​ളം ക​ണ്ടെ​ത്താ​നാ​യി​ല്ല. ആ​കാ​ശ് ദീ​പി​നെ രാ​ഹു​ലി​ന് കൂ​ട്ടാ​യി വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ നാ​ലാം ദി​നം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ഇ​ന്ത്യ​ൻ ശ്ര​മ​വും പാ​ഴാ​യി.


ആകാശ് ഒരു റണ്‍സുമായി മടങ്ങി. കെ.​എ​ൽ. രാ​ഹു​ൽ (33) റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെനി​ന്നു.
ഋ​ഷ​ഭ് പ​ന്ത്, ര​വീ​ന്ദ്ര ജ​ഡേ​ജ, വാ​ഷി​ങ്ട​ണ്‍ സു​ന്ദ​ർ എ​ന്നി​വ​രു​ടെ ഇ​ന്ന​ത്തെ പ്ര​ക​ട​നം ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​യി​ൽ നി​ർ​ണാ​യ​ക​മാ​കും.

ബാ​സ്ബോ​ൾ വേ​സ്റ്റ് ബോ​ൾ

നാ​ലാം​ദി​ന​മാ​യ ഇ​ന്ന​ലെ ഇം​ഗ്ല​ണ്ട് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ ര​ണ്ട് റ​ണ്‍​സ് എ​ന്ന നി​ല​യി​ൽ മ​ത്സ​രം ആ​രം​ഭി​ച്ചു. ബാ​സ്ബോ​ൾ ക​ളി​ക്കാ​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ബും​റ​യ്ക്കും സി​റാ​ജി​നും മു​ന്നി​ൽ പ​ത​റി​യെ​ങ്കി​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ നാ​ല് വി​ക്ക​റ്റു​മാ​യി ബൗളിംഗ്‌ ന​യി​ച്ച​ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റിനു മുന്നില്‍ വീണു. ബെ​ൻ സ്റ്റോ​ക്സ് (33), ഹാ​രി ബ്രൂ​ക് (23), സാ​ക് ക്രൗ​ളി (22) എ​ന്നി​വ​രാ​ണ് റൂ​ട്ടി​നെ കൂ​ടാ​തെ ഇം​ഗ്ല​ണ്ടി​നാ​യി പൊ​രു​തി​യ​ത്.