ഇന്ത്യൻ പ്രതീക്ഷയറ്റു; വനിതാ ടീം സെമി കാണാതെ പുറത്ത്
Saturday, July 19, 2025 12:14 AM IST
ഷെൻസെൻ (ചൈന): ഏഷ്യാ കപ്പ് ബാസ്കറ്റ്ബോൾ 2025 ഡിവിഷൻ ബിയിൽ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു.
ഇന്നലെ ഷെൻസെൻ സ്പോർട്സ് സെന്ററിൽ നടന്ന സെമിഫൈനൽ യോഗ്യതയ്ക്കുള്ള പോരാട്ടത്തിൽ ഇന്ത്യ 76- 93 സ്കോറിന് തായ്ലൻഡിനോട് തോൽവി വഴങ്ങി. ജയത്തോടെ തായ്ലൻഡ് സെമിയിൽ കടന്നു.
ശ്രീകല, ക്യാപ്റ്റൻ പുഷപ സെന്തിൽ കുമാർ എന്നിവർ ഇന്ത്യക്കായി 23 പോയിന്റുകൾ വീതം നേടി. ഇവരെക്കൂടാതെ ഇന്ത്യക്കുവണ്ടി രണ്ടക്ക സ്കോർ ചെയ്ത ത് അനീഷ ക്ലീറ്റസ് (11) ആണ്.