വനിതാ കബഡി ലോകകപ്പ് ഹൈദരാബാദിൽ
Saturday, July 19, 2025 12:14 AM IST
ഗച്ചിബൗളി: രണ്ടാമത് വനിതാ കബഡി ലോകകപ്പ് ഓഗസ്റ്റ് മൂന്ന് മുതൽ 10 വരെ ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
ജൂണിൽ ബിഹാറിൽ നടത്താൻ ആദ്യം നിശ്ചയിച്ച മത്സരം പിന്നീട് ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു.
2005ൽ ഏഷ്യൻ കബഡി ചാന്പ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ച ഹൈദരാബാദ് 20 വർഷങ്ങൾക്കുശേഷമാണ് മറ്റൊരു അന്താരാഷ്ട്ര വനിതാ കബഡി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്.2012ൽ പട്ന ആതിഥേയത്വം വഹിച്ച ആദ്യ പതിപ്പിൽ ഇന്ത്യ ചാന്പ്യൻമാരായിരുന്നു.