ദക്ഷിണാഫ്രിക്ക ജയിച്ചു
Tuesday, July 15, 2025 12:14 AM IST
ഹരാരെ: ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയുടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് സിംബാബ്വെയെ തോല്‍പ്പിച്ചു.
സിക്കന്തര്‍ റാസ (38 പന്തില്‍ 54 നോട്ടൗട്ട്), ബ്രയാന്‍ ബെന്നെറ്റ് (28 പന്തില്‍ 30) എന്നിവരുടെ കരുത്തില്‍ സിംബാബ്വെ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടി. 15.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പ്രോട്ടീസ് ലക്ഷ്യം നേടി.
റൂബിന് ഹെര്‍മനാണ് (37 പന്തില്‍ 45) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ന്യൂസിലന്‍ഡാണ് പരമ്പരയിലെ മറ്റൊരു ടീം.