ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്
Thursday, July 17, 2025 11:54 PM IST
ടോക്കിയോ: ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണിന്റെ പ്രീക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരങ്ങള്‍ കൂട്ടത്തോടെ പുറത്ത്. പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍, പുരുഷ ഡബിള്‍സില്‍ സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി, വനിതാ സിംഗിള്‍സില്‍ അനുപമ ഉപാധ്യായ എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി.
ജാപ്പനീസ് താരം കൊഡൈ നാരോകയോട് നേരിട്ടുള്ള ഗെയിമിനാണ് ലക്ഷ്യ സെന്‍ പുറത്തായത്. സ്കോര്‍: 19-21, 11-21. പുരുഷ ഡബിള്‍സില്‍ സാത്വിക് - ചിരാഗ് സഖ്യം ചൈനയുടെ ലിയാങ് വീ കെങ് - വാങ് ചാങ് കൂട്ടുകെട്ടിനോട് തോല്‍വി വഴങ്ങി; 22-24, 14-21.
വനിതാ സിംഗിള്‍സില്‍ അനുപമ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനുശേഷമാണ് കീഴടങ്ങിയത്. ചൈനയുടെ വാങ് ഹിയോട് 21-13, 11-21, 12-21ന് ഇന്ത്യന്‍ താരം തോല്‍വി സമ്മതിച്ചു.