ഹാ​​മി​​ൽ​​ട്ട​​ണ്‍: ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ മൂ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ന്യൂ​​സി​​ല​​ൻ​​ഡി​​നു മി​​ന്നും ജ​​യം. ആ​​ദ്യ ര​​ണ്ടു ടെ​​സ്റ്റി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ട ന്യൂ​​സി​​ല​​ൻ​​ഡ് മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ൽ 423 റ​​ണ്‍​സി​​ന്‍റെ ജ​​യ​​മാ​​ഘോ​​ഷി​​ച്ചു. 658 റ​​ണ്‍​സാ​​യി​​രു​​ന്നു ഇം​​ഗ്ല​​ണ്ടി​​നു മു​​ന്നി​​ലെ വി​​ജ​​യ ല​​ക്ഷ്യം. സ്കോ​​ർ: ന്യൂ​​സി​​ല​​ൻ​​ഡ് 347, 453. ഇം​​ഗ്ല​​ണ്ട് 143, 234.

ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലും ഓ​​ൾ റൗ​​ണ്ട് പ്ര​​ക​​ട​​നം (3/7, 76 & 4/85, 49) ന​​ട​​ത്തി​​യ ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ മി​​ച്ച​​ൽ സാ​​ന്‍റ്ന​​റാ​​ണ് മൂ​​ന്നാം ടെ​​സ്റ്റി​​ലെ പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്. ഇം​​ഗ്ല​​ണ്ടി​​ന്‍റെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ജേ​​ക്ക​​ബ് ബി​​ഥെ​​ൽ (76), ജോ ​​റൂ​​ട്ട് (54), ഗ​​സ് അ​​റ്റ്കി​​ൻ​​സ​​ണ്‍ (43) എ​​ന്നി​​വ​​ർ മാ​​ത്ര​​മാ​​ണ് തി​​ള​​ങ്ങി​​യ​​ത്.
ബൈ ​​ബൈ സൗ​​ത്തി

ന്യൂ​​സി​​ല​​ൻ​​ഡ് പേ​​സ​​ർ ടിം ​​സൗ​​ത്തി​​യു​​ടെ അ​​വ​​സാ​​ന ടെ​​സ്റ്റാ​​യി​​രു​​ന്നു. ജ​​യ​​ത്തോ​​ടെ വി​​ര​​മി​​ക്കാ​​ൻ സൗ​​ത്തി​​ക്കു സാ​​ധി​​ച്ചു. ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ര​​ണ്ടു വി​​ക്ക​​റ്റും സൗ​​ത്തി സ്വ​​ന്ത​​മാ​​ക്കി. ടെ​​സ്റ്റി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ എ​​ക്കാ​​ല​​ത്തെ​​യും വി​​ക്ക​​റ്റ് വേ​​ട്ട​​ക്കാ​​രി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തോ​​ടെ​​യാ​​ണ് സൗ​​ത്തി​​യു​​ടെ വി​​ര​​മി​​ക്ക​​ൽ, 107 ടെ​​സ്റ്റി​​ൽ​​നി​​ന്ന് 391 വി​​ക്ക​​റ്റ്. റി​​ച്ചാ​​ർ​​ഡ് ഹാ​​ഡ്‌ലി (431) മാ​​ത്ര​​മാ​​ണ് മു​​ന്നി​​ൽ.


ഹോം ​​ടെ​​സ്റ്റു​​ക​​ളി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​ക്ക​​റ്റു​​ള്ള കി​​വീ​​സ് ബൗ​​ള​​റാ​​ണ്. 234 വി​​ക്ക​​റ്റ് സ്വ​​ന്തം നാ​​ട്ടി​​ൽ സൗ​​ത്തി​​ക്കു​​ണ്ട്. ഹാ​​ഡ്‌ലിയാ​​ണ് (201) ര​​ണ്ടാം സ്ഥാ​​ന​​ത്ത്. ടെ​​സ്റ്റി​​ൽ 2245 റ​​ണ്‍​സും ഉ​​ണ്ട്. 77 നോ​​ട്ടൗ​​ട്ടാ​​ണ് ഉ​​യ​​ർ​​ന്ന സ്കോ​​ർ. 7/64 മി​​ക​​ച്ച ബൗ​​ളിം​​ഗ്. 17 വ​​ർ​​ഷത്തെ ക​​രി​​യ​​റി​​നാ​​ണ് മു​​പ്പ​​ത്താ​​റു​​കാ​​ര​​നാ​​യ സൗ​​ത്തി വി​​രാ​​മ​​മി​​ട്ട​​ത്.