യുവന്റസിനു ജയം
Wednesday, August 21, 2024 12:45 AM IST
ടൂറിൻ: പുതിയ പരിശീലൻ തിയാഗോ മോട്ടയുടെ കീഴിൽ സീരി എ ഫുട്ബോൾ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ യുവന്റസിനു ജയം.
യുവന്റസ് എതിരില്ലാത്ത മൂന്നു ഗോളിനു സീരി എയിൽ സ്ഥാനക്കയറ്റം നേടിയ കൊമോയെ പരാജയപ്പെടുത്തി. സാമുവൽ എംബാഗുല, തിമോത്തി വിയ, ആന്ദ്രെ കാംബിയാസോ എന്നിവരാണ് ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ അറ്റലാന്റ 4-0ന് ലീച്ചെയെ പരാജയപ്പെടുത്തി.