മ​​​​യ്യോ​​​​ർ​​​​ക്ക: വ​​​​ൻ​​ താ​​​​ര​​​​നി​​​​ര​​​​യു​​​​മാ​​​​യി ലാ ​​​​ലി​​​​ഗ ഫു​​​​ട്ബോ​​​​ൾ 2024-25 സീ​​​​സ​​​​ണി​​​​ന്‍റെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങി​​​​യ നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​ന്മാ​​​​രാ​​​​യ റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡി​​​​നു സ​​​​മ​​​​നി​​​​ല​​ത്തു​​​​ട​​​​ക്കം. എ​​​​വേ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ റ​​​​യ​​​​ലി​​​​നെ മ​​​​യ്യോ​​​​ർ​​​​ക്ക 1-1നു ​​​​സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ കു​​​​രു​​​​ക്കി.

പു​​​​തി​​​​യ​​​​താ​​​​യെ​​​​ത്തി​​​​യ കി​​​​ലി​​​​യ​​​​ൻ എം​​​​ബ​​​​പ്പെ, ജൂ​​​​ഡ് ബെ​​​​ല്ലിം​​​​ങ്ഗം, വി​​​​നീ​​​​ഷ്യ​​​​സ് ജൂ​​​​ണി​​​​യ​​​​ർ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ശ​​​​ക്ത​​​​മാ​​​​യ നി​​​​ര​​​​യെ​​​​യാ​​​​ണ് കാ​​​​ർ​​​​ലോ​​​​സ് ആ​​​​ൻ​​​​സി​​​​ലോ​​​​ട്ടി ഇ​​​​റ​​​​ക്കി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ ഈ ​​​​നി​​​​ര​​​​യു​​​​ടെ പ്ര​​​​ക​​​​ട​​​​നം മ​​​​യ്യോ​​​​ർ​​​​ക്ക​​​​യു​​​​ടെ ഗ്രൗ​​​​ണ്ടി​​​​ൽ തീ​​​​ർ​​​​ത്തും നി​​​​രാ​​​​ശ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു.

മി​​​​ക​​​​ച്ച തു​​​​ട​​​​ക്ക​​​​മാ​​​​ണു റ​​​​യ​​​​ൽ ന​​​​ട​​​​ത്തി​​​​യ​​​​ത് 13-ാം മി​​​​നി​​​​റ്റി​​​​ൽ വി​​​​നീ​​​​ഷ്യ​​​​സ് ജൂ​​​​ണി​​​​യ​​​​റു​​​​ടെ ബാ​​​​ക്ക് ഹീ​​​​ൽ പാ​​​​സി​​​​ൽ​​​​നി​​​​ന്ന് റോ​​​​ഡ്രി​​​​ഗോ മ​​​​യ്യോ​​​​ർ​​​​ക്ക​​​​യു​​​​ടെ വ​​​​ല​​​​കു​​​​ലു​​​​ക്കി.

വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​കാ​​​​തി​​​​രു​​​​ന്ന ആ​​​​തി​​​​ഥേ​​​​യ​​​​ർ കൗ​​​​ണ്ട​​​​ർ അ​​​​റ്റാ​​​​ക്കു​​​​ക​​​​ളി​​​​ലൂ​​​​ടെ മു​​​​ന്നേ​​​​റി​​​​യ​​​​പ്പോ​​​​ൾ റ​​​​യ​​​​ൽ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ലാ​​​​യി.


റ​​​​യ​​​​ൽ പ​​​​ന്ത​​​​ട​​​​ക്ക​​​​ത്തി​​​​ൽ മു​​​​ൻ​​​​തൂ​​​​ക്കം നേ​​​​ടി​​​​യെ​​​​ങ്കി​​​​ലും മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​ൽ ആ​​​​ശ​​​​യ​​​​ക്കു​​ഴ​​​​പ്പ​​​​മാ​​​​യി. എം​​​​ബ​​​​പ്പെ​​​​യ്ക്കും ബെ​​​​ല്ലിം​​​​ഗ്ങാ​​​​മി​​​​നും കാ​​​​ര്യ​​​​മാ​​​​യൊ​​​​ന്നും ചെ​​​​യ്യാ​​​​നാ​​​​യി​​​​ല്ല. വി​​​​നീ​​​​ഷ്യ​​​​സി​​​​ന്‍റെ മു​​​​ന്നേ​​​​റ്റ​​​​മാ​​​​ണു മ​​​​യ്യോ​​​​ർ​​​​ക്ക​​​​യു​​​​ടെ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ൽ കു​​​​റ​​​​ച്ചെ​​​​ങ്കി​​​​ലും ഭീ​​​​ഷ​​​​ണി ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്.

മ​​​​യ്യോ​​​​ർ​​​​ക്ക​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളെ ത​​​​ട​​​​ഞ്ഞി​​​​ട്ട റ​​​​യ​​​​ൽ ഗോ​​​​ൾ​​​​കീ​​​​പ്പ​​​​ർ തി​​​​ബോ കോ​​​​ർ​​​​ട്ട്വോ​​​​യ്ക്ക് 53-ാം മി​​​​നി​​​​റ്റി​​​​ൽ പി​​​​ഴ​​​​ച്ചു. വെ​​​​ഡ​​​​റ്റ് മു​​​​റി​​​​ക്വി​​​​യു​​​​ടെ ശ​​​​ക്ത​​​​മാ​​​​യ ഹെ​​​​ഡ​​​​ർ റ​​​​യ​​​​ലി​​​​ന്‍റെ വ​​​​ല കു​​​​ലു​​​​ക്കി.

ലീ​​​​ഡ് തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ൽ എം​​​​ബ​​​​പ്പെ​​​​യി​​​​ൽ​​​​നി​​​​ന്ന് വേ​​​​ഗ​​​​മേ​​​​റി​​​​യ നീ​​​​ക്ക​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യെ​​​​ങ്കി​​​​ലും ഗോ​​​​ൾ​​​​കീ​​​​പ്പ​​​​ർ ഡൊ​​​​മി​​​​നി​​​​ക് ഗ്രീ​​​​ഫി​​​​നെ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​നാ​​​​യി​​​​ല്ല.