കോൽക്കത്ത ഡെർബി ഉപേക്ഷിച്ചു
Saturday, August 17, 2024 10:54 PM IST
കോൽക്കത്ത: 2024 ഡ്യൂറൻഡ് കപ്പ് ഫുട്ബോളിൽ ഇന്നു നടക്കേണ്ടിയിരുന്ന കോൽക്കത്ത ഡെർബി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി.
ഡ്യൂറൻഡ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റും ഈസ്റ്റ് ബംഗാളും തമ്മിൽ ഇന്നു രാത്രി ഏഴിനു കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന പോരാട്ടമാണ് ഉപേക്ഷിച്ചത്. ഇതോടെ ഇരുടീമും ഓരോ പോയിന്റ് പങ്കുവച്ചു.
പിജി ഡോക്ടർ ബലാൽക്കാരത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കോൽക്കത്തയിൽ വൻ പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിൽ ഡെർബിക്കുവേണ്ടി സുരക്ഷ ഒരുക്കുക അസാധ്യമാണെന്നു പോലീസ് അറിയിച്ചിരുന്നു.
ഗ്രൂപ്പ് എയിൽ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും ഏഴു പോയിന്റ് വീതമാണ്. ഇരുടീമും ക്വാർട്ടർ ഫൈനലിലും പ്രവേശിച്ചു. ഗ്രൂപ്പ് സി ചാന്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ക്വാർട്ടറിൽ കടന്നിട്ടുണ്ട്. 21 മുതലാണ് ക്വാർട്ടർ പോരാട്ടങ്ങൾ.