ഷക്കീരി വിരമിക്കുന്നു
Tuesday, July 16, 2024 11:48 PM IST
സൂറിച്ച്: സ്വിസ് മധ്യനിര ഫുട്ബോൾ താരം ജെർദാർ ഷക്കീരി അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
2010 മാർച്ചിൽ 18-ാം വയസിൽ സ്വിറ്റ്സർലൻഡിനായി അരങ്ങേറ്റം കുറിച്ച മധ്യനിരതാരം 125 മത്സരങ്ങളിൽ ഇറങ്ങി. സ്വിസ് ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇറങ്ങിയ രണ്ടാമത്തെയാളാണ് ഈ മുപ്പത്തിരണ്ടുകാരൻ. 130 മത്സരങ്ങളുള്ള ഗ്രാനിത് ജാക്കയാണ് മുന്നിൽ.
32 ഗോളുകൾ നേടിയ താരം രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നാലാമത്തെ കളിക്കാരനാണ്. സ്വിസ് ടീമിനൊപ്പം നാലു ലോകകപ്പുകളിലും മൂന്നു യൂറോപ്യൻ ചാന്പ്യൻഷിപ്പിലും കളിച്ചു.