റേസിംഗ് ഫെസ്റ്റിവലിൽ ഗാംഗുലിക്കു ടീം
Friday, July 12, 2024 1:24 AM IST
ന്യൂഡൽഹി: രാജ്യത്തെ മുൻനിര മോട്ടോർ സ്പോർട്സ് ഇവന്റായ ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവലിൽ കോൽക്കത്ത റോയൽ ടൈഗേഴ്സിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കി ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.
ഓഗസ്റ്റിൽ ആരംഭിക്കുന്ന ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവലിന്റെ മൂന്നാം സീസണിൽ ഗാംഗുലിയുടെ ടീമുണ്ടാകും. ഓഗസ്റ്റ് മുതൽ നവംബർ വരെയാണ് മത്സരങ്ങൾ.