ബെ​​ർ​​മിം​​ഗ്ഹാം: ക​​സാ​​ഖി​​സ്ഥാ​​ന്‍റെ യു​​ലി​​യ പു​​ടി​​ൻ​​സേ​​വ​​യ്ക്ക് ബെ​​ർ​​മിം​​ഗ്ഹാം ഡ​​ബ്ല്യു​​ടി​​എ ക്ലാ​​സി​​ക് ടെ​​ന്നീ​​സ് കി​​രീ​​ടം. ഫൈ​​ന​​ലി​​ൽ പു​​ടി​​ൻ​​സേ​​വ 6-1, 7-6(10-8)ന് ​​ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ അ​​യ്‌ല ടോം​​യാ​​നോ​​വി​​ച്ചി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ക​​സാ​​ഖ് താ​​ര​​ത്തി​​ന്‍റെ പു​​ൽ​​ക്കോ​​ർ​​ട്ടി​​ലെ ആ​​ദ്യ സിം​​ഗി​​ൾ​​സ് കി​​രീ​​ട​​മാ​​ണ്.