സ്റ്റാർക്ക് വന്നേക്കും ഇന്ത്യക്കെതിരേ ഇന്നു നടക്കുന്ന മത്സരത്തിനായി മിച്ചൽ സ്റ്റാർക്കിനെ ഓസ്ട്രേലിയ തിരിച്ചു വിളിച്ചേക്കും. അഫ്ഗാനിസ്ഥാനെതിരേ സ്റ്റാർക്ക് കളിച്ചിരുന്നില്ല. അതേസമയം, ഇന്ത്യ പ്ലേയിംഗ് ഇലവനിൽ മാറ്റംവരുത്താനുള്ള സാധ്യത കുറവാണ്. സഞ്ജു സാംസണും യശസ്വി ജയ്സ്വാളും പുറത്തുതന്നെ ഇരിക്കേണ്ടിവരുമെന്നു ചുരുക്കം. ട്വന്റി-20യിൽ ഇരുടീമും ഇതുവരെ ആകെ 31 തവണ ഏറ്റുമുട്ടി,19 ജയം ഇന്ത്യ സ്വന്തമാക്കി. ട്വന്റി-20 ലോകകപ്പിൽ അഞ്ചു തവണ ഏറ്റുമുട്ടിയതിൽ മൂന്ന് ജയം ഇന്ത്യക്കാണ്.
ദക്ഷിണാഫ്രിക്ക ഇന്ത്യൻ സമയം ഇന്ന് രാവിലെ ആറിനു നടക്കുന്ന സൂപ്പർ എട്ട് ഗ്രൂപ്പ് രണ്ടിലെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും ഏറ്റുമുട്ടും. കളിച്ച രണ്ട് മത്സരത്തിലും ജയം നേടിയ ദക്ഷിണാഫ്രിക്കയാണ് കരുത്തർ. അതേസമയം, ദക്ഷിണാഫ്രിക്കയെ കീഴടക്കിയാൽ സെമിയിൽ എത്താനുള്ള സാധ്യത വെസ്റ്റ് ഇൻഡീസിനുമുണ്ട്.