മും​​ബൈ: ഇ​​ന്ത്യ​​ൻ മു​​ൻ ക്രി​​ക്ക​​റ്റ് താ​​രം ഡേ​​വി​​ഡ് ജോ​​ണ്‍​സ് (52) അ​​ന്ത​​രി​​ച്ചു. ഫ്ളാ​​റ്റി​​ൽ​​നി​​ന്ന് വീ​​ണു മ​​രി​​ച്ച​​ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

ഇ​​ന്ത്യ​​ക്കാ​​യി ര​​ണ്ട് ടെ​​സ്റ്റ് ക​​ളി​​ച്ചി​​ട്ടു​​ണ്ട് ഈ ​​പേ​​സ് ബൗ​​ള​​ർ. മൂ​​ന്ന് വി​​ക്ക​​റ്റും സ്വ​​ന്ത​​മാ​​ക്കി. 1996ൽ ​​ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ​​യാ​​യി​​രു​​ന്നു ടെ​​സ്റ്റ് അ​​ര​​ങ്ങേ​​റ്റം. ഫ​​സ്റ്റ് ക്ലാ​​സി​​ൽ 39 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 125 വി​​ക്ക​​റ്റും 437 റ​​ണ്‍​സും നേ​​ടി​​യി​​ട്ടു​​ണ്ട്. 8/55 ആ​​ണ് മി​​ക​​ച്ച ബൗ​​ളിം​​ഗ്.