ജർമൻ ജയം
Thursday, June 20, 2024 12:32 AM IST
സ്റ്റുട്ഗർട്ട്: യൂറോ കപ്പ് 2024 ഫുട്ബോൾ പ്രീക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീമായി ജർമനി. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ജർമനി 2-0ന് ഹംഗറിയെ തോൽപ്പിച്ചു.
ജർമനിയുടെ തുടർച്ചയായ രണ്ടാം ജയമാണ്. ജർമനിക്കായി ജമാൽ മുസിയാല (22’), ഇൽകി ഗുണ്ടോഗൻ (67’) എന്നിവർ ഗോൾ നേടി. കളിയുടെ സർവമേഖലയിലും ജർമനിയുടെ ആധിപത്യമായിരുന്നു.