പ്രോട്ടീസ് ജയം
Thursday, June 20, 2024 12:32 AM IST
ആന്റിഗ്വ: ഐസിസി ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് സൂപ്പർ എട്ട് ഗ്രൂപ്പ് രണ്ടിൽ ആദ്യ ജയം ദക്ഷിണാഫ്രിക്കയ്ക്ക്. ദക്ഷിണാഫ്രിക്ക് 18 റണ്‍സിന് യുഎസിനെ തോൽപ്പിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യേണ്ടിവന്ന ദക്ഷിണാഫ്രിക്ക 20 ഓവറിൽ നാലു വിക്കറ്റിന് 194 റണ്‍സ് നേടി. മറുപടി ബാറ്റിംഗിൽ യുഎസിന് 20 ഓവറിൽ ആറു വിക്കറ്റിന് 176 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. ക്വിന്റണ്‍ ഡി കോക്ക് (74), എയ്ഡൻ മാർക്രം (46), ഹെൻറിച്ച് ക്ലാസൻ (36*), ട്രിസ്റ്റൻ സ്റ്റബ്സ് (20*) എന്നിവരുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലെത്തിച്ചത്.
യുഎസിനായി ആൻഡ്രിസ് ഗൗസ് (80*) മികച്ച പ്രകടനം നടത്തി. കാഗിസോ റബാദ മൂന്നു വി ക്കറ്റ് വീഴ്ത്തി.