സുമിത്ത് നാഗൽ മുന്നേറി
Wednesday, June 19, 2024 12:22 AM IST
പെരുഗിയ (ഇറ്റലി): ഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗലിന് എടിപി റാങ്കിംഗിൽ മുന്നേറ്റം. കരിയറിലെ ഏറ്റവും ഉയർന്ന റാങ്കായ 71-ാമതെത്തി.
കഴിഞ്ഞയാഴ്ച 77 സ്ഥാനത്തായിരുന്ന നാഗൽ പെരുഗിയ എടിപി ചലഞ്ചർ ടൂർണമെന്റിൽ റണ്ണർ അപ്പ് ആയതോടെയാണ് ആറു സ്ഥാനം മുന്നേറിയത്. പാരീസ് ഒളിന്പിക്സിൽ സിംഗിൾസിൽ മത്സരിക്കുന്ന ഏക ഇന്ത്യൻ പുരുഷതാരവും നാഗലാണ്.