പി.വി. സിന്ധു പുറത്ത്
Thursday, June 6, 2024 12:18 AM IST
ജക്കാർത്ത: ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിൽസിൽ ഇന്ത്യയുടെ പി.വി. സിന്ധു ആദ്യ റൗണ്ടിൽ പുറത്തായി. തായ്പേയുടെ ഹ്സു വെൻ ചീയോട് 21-15, 15-21, 21-14നാണ് സിന്ധു തോറ്റത്.