രാജേഷ് നാട്ടകം ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്
Saturday, June 1, 2024 1:57 AM IST
കോട്ടയം: ഇന്നു മുതല്‍ 15 വരെ ഗുജറാത്തില്‍ നടക്കുന്ന ലോക ജൂണിയര്‍ ചെസ് ചാമ്പ്യന്‍ഷിപ് നിയന്ത്രിക്കുന്ന ആര്‍ബിറ്റര്‍ പാനലിലേക്ക് കേരളത്തില്‍നിന്നുള്ള രാജേഷ് നാട്ടകം തെരഞ്ഞെടുക്കപ്പെട്ടു.
2015ല്‍ ഗ്രീസില്‍ നടന്ന വേള്‍ഡ് യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പിലും 2022ല്‍ മഹാബലിപുരത്ത് നടന്ന ചെസ് ഒളിമ്പ്യാഡിലും രാജേഷ് ആര്‍ബിറ്റര്‍ ആയിരുന്നു. 2021 മുതല്‍ ചെസ് അസോസിയേഷന് കേരളയുടെ പ്രസിഡന്റാണ്.