ലോക പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്; ദീപ്തിക്കു സ്വർണം
Tuesday, May 21, 2024 1:22 AM IST
കോബെ (ജപ്പാൻ): 2024 ലോക പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആദ്യ സ്വർണം. വനിതകളുടെ ടി20 400 മീറ്റർ ഓട്ടത്തിൽ ലോക റിക്കാർഡ് കുറിച്ചാണു ദീപ്തി ജീവൻജി സ്വർണം നേടിയത്. 55.07 സെക്കൻഡിലാണു ദീപ്തി ഫിനിഷ് ചെയ്തത്.
ഹീറ്റ്സിൽ 56.18 സെക്കൻഡിന്റെ ഏഷ്യൻ റിക്കാർഡ് കുറിച്ചാണ് താരം ഫൈനലിൽ പ്രവേശിച്ചത്. ദീപ്തി പാരാലിന്പിക്സിനു യോഗ്യത നേടുകയും ചെയ്തു.
കഴിഞ്ഞ ലോക ചാന്പ്യൻഷിപ്പിൽ അമേരിക്കയുടെ ബ്രിയാന ക്ലാർക് കുറിച്ച 55.12 സെക്കൻഡാണ് ഇന്ത്യൻ താരം തിരുത്തിയത്.