കോ​ൽ​ക്ക​ത്ത: ജ​യി​ച്ചാ​ൽ പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ക്കാം എ​ന്ന അ​വ​സ്ഥ​യി​ൽ ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങി​യ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ വ​ക തി​രി​ച്ച​ടി.

മ​ഴ​യെ​ത്തു​ട​ർ​ന്ന് 16 ഓ​വ​റാ​ക്കി വെ​ട്ടി​ച്ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത കോ​ൽ​ക്ക​ത്ത ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 157 റ​ൺ​സ് നേ​ടി. 10 റ​ൺ​സി​നി​ടെ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട ശേ​ഷ​മാ​യി​രു​ന്നു കോ​ൽ​ക്ക​ത്ത മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.


കോ​ൽ​ക്ക​ത്ത​യ്ക്കു വേ​ണ്ടി വെ​ങ്കി​ടേ​ഷ് അ​യ്യ​ർ (21 പ​ന്തി​ൽ 42) ടോ​പ് സ്കോ​റ​ർ ആ​യി. നി​തീ​ഷ് റാ​ണ (23 പ​ന്തി​ൽ 33), ആ​ന്ദ്രേ റ​സ​ൽ (14 പ​ന്തി​ൽ 24), റി​ങ്കു സിം​ഗ് (12 പ​ന്തി​ൽ 20) എ​ന്നി​വ​രും കെ​കെ​ആ​റി​നാ​യി ഭേ​ദ​പ്പെ​ട്ട ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു. മും​ബൈ​ക്കു വേ​ണ്ടി ജ​സ്പ്രീ​ത് ബും​റ​യും പി​യൂ​ഷ് ചൗ​ള​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.