ഐറിഷ് ജയം
Sunday, May 12, 2024 12:12 AM IST
ഡബ്ലിൻ: ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പാക്കിസ്ഥാനെതിരേ ആദ്യ ട്വന്റി-20 ക്രിക്കറ്റിൽ അയർലൻഡിന് അഞ്ച് വിക്കറ്റ് വിജയം.
ഇതോടെ രണ്ട് മത്സരങ്ങളുള്ള പരന്പരയിൽ അയർലൻഡ് 1-0ന് മുന്നിലെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടി. അയർലൻഡ് ഒരു പന്ത് ശേഷിക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ജയത്തിലെത്തി.