ഗോകുലം ടീം സെലക്ഷൻ
Saturday, April 20, 2024 2:18 AM IST
കോഴിക്കോട്: ഗോകുലം കേരള എഫ്സി സെന്റ് ജോസഫ് ദേവഗിരി കോളേജുമായി സഹകരിച്ച് വനിതാ ഫുട്ബോൾ ടീം സെലക്ഷൻ നടത്തുന്നു. 25ന് കോഴിക്കോട് സെന്റ് ജോസഫ് ദേവഗിരി കോളജ് ഗ്രൗണ്ടിൽ രാവിലെ ഏഴ് മുതലാണ് ട്രയൽസ്.
തെരഞ്ഞെടുക്കപ്പെടുന്ന കളിക്കാർക്ക് സൗജന്യ കോളജ് വിദ്യാഭ്യാസം, ഫുട്ബോൾ പരിശീലനം, താമസം, ഭക്ഷണം എന്നിവ ലഭിക്കും. ഒപ്പം ഗോകുലം കേരള എഫ്സിയെയും സെന്റ് ജോസഫ് ദേവഗിരി കോളജിനെയും പ്രതിനിധീകരിക്കാനും അവസരം ലഭിക്കും. ഹയർസെക്കൻഡറി പാസായവർക്കും ഫലം കാത്തിരിക്കുന്നവർക്കും ട്രയൽസിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: 7823958897.