ജയം തേടി ഗോകുലം
Sunday, April 7, 2024 1:28 AM IST
ഷില്ലോംഗ്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സി ഇന്ന് എവേ പോരാട്ടത്തിനായി കളത്തിൽ. നെറോക എഫ്സിക്ക് എതിരേയാണ് ഗോകുലത്തിന്റെ മത്സരം.
തുടർച്ചയായ രണ്ട് തോൽവിക്കുശേഷം ജയം തേടിയാണ് ഗോകുലം ഇറങ്ങുന്നത്. വൈകുന്നേരം ഏഴിനാണ് കിക്കോഫ്.
നെറോകയ്ക്ക് എതിരായതുൾപ്പെടെ 2023-24 സീസണിൽ രണ്ട് മത്സരങ്ങളാണ് ഗോകുലത്തിനു ശേഷിക്കുന്നത്. ട്രൊ എഫ്സിക്ക് എതിരേ 12നാണ് ഗോകുലത്തിന്റെ അവസാന മത്സരം. 22 മത്സരങ്ങളിൽനിന്ന് 36 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഗോകുലം.