ആർആർ vs ആർസിബി
Saturday, April 6, 2024 1:15 AM IST
ജയ്പുർ: ഫാഫ് ഡുപ്ലെസി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാൻ റോയൽസും തമ്മിൽ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലെ തീപ്പൊരി പോരാട്ടം.
കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസവുമായി രാജസ്ഥാനിറങ്ങുന്പോൾ വിജയവഴിയിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ബംഗളൂരു.
പതിവുപോലെ വന്പൻമാരെ അണിനിരത്തിയിട്ടും ടീമെന്ന നിലയിൽ മികവ് കാട്ടാൻ ബംഗളൂരുവിന് ഈ സീസണിലും സാധിക്കുന്നില്ല. വിമർശനങ്ങൾക്ക് മറുപടി നൽകുകയെന്ന ഭാരിച്ച ഉത്തരവാദിത്വം കോഹ്ലിക്കും കൂട്ടർക്കുമുണ്ട്.
നാല് മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ബംഗളൂരുവിനുള്ളത്. വെടിക്കെട്ട് ബാറ്റർമാരുടെ പടതന്നെയുള്ള ബംഗളൂരുവിനായി ഫോമിൽ തുടരുന്നത് കോഹ്ലി മാത്രമാണ്. ബൗളിംഗ് ആക്രമണത്തിനു മികച്ച സംഘമില്ല എന്നതാണ് ആർസിബിയുടെ പ്രശ്നം.